മുനമ്പത്ത് ഷിഹാബ്
എഴുപത്തി യെട്ടുവർഷത്തെ ജീവിതായുസ് കൊണ്ട് ലോകാവസാനം വരെയുള്ള അടിച്ചമർത്തപ്പെടുന്ന ജനതക്ക് സഹനസമരത്തിൻ്റെ സമരമുഖത്തിലൂടെ മോചനത്തിനായി മാർഗ്ഗദീപം തെളിയിച്ച തേജസായി ഒന്നര നുറ്റാണ്ടിനു ശേഷവും ഗാന്ധിജി ജനമനസുകളിൽ ജീവിക്കുന്നു എന്നതാണ് പരമാർത്ഥം. ഗാന്ധിജിയുടെ മാർഗ്ഗം പിൻപറ്റി കൊണ്ട് അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്ന മാർട്ടിൻ ലൂതർ കിംഗും ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്ന നെൽസൺ മണ്ഡേലയും അവരുടെ രാജ്യത്തെ വർണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ട ങ്ങൾക്ക് വിജയദീപം ഗാന്ധിജിയാണ് തെളിയിച്ചിരുന്നത് എന്നതിൽ ഓരോ ഭാരതീയ നും അഭിമാനിക്കാനാകും: ഗാന്ധിജിക്ക് നേരെ ജീവിച്ചിരുന്ന പ്പോഴും മരിച്ചു കഴിഞ്ഞിട്ടും നിറയൊഴിച്ചുകൊണ്ടിരിരിക്കുന്ന ഫാസിസ്റ്റുകൾ ക്ക് ഇന്നും പേടിസ്വപ്നമായി ഭാരതത്തിൻ്റെ മതേതര ജനാധിപത്യത്തിൻ്റെ ജീവനാഡിയായി ഗാന്ധി ജി നിലകൊളുളന്നതായി കാണാം. അതുകൊണ്ടായിരിക്കാം ആൾബെർട്ട് ഐൻസ്റ്റീൻ ഇങ്ങനെ ഒരു മനുഷ്യൻ ലോകത്ത് ജീവിച്ചിരുന്നതായി വരും തലമുറ അൽഭുതത്തോടെയായിരിക്കും വിലയിരുത്തുക എന്നഭിപ്രായപ്പെട്ടത്. 157 -ാം ജന്മദിനം കൊണ്ടാടുന്ന ഈ ദിനത്തിൽ ഇന്ത്യയുടെ ജനാധിപത്യമതേരത്വം അസ്ഥിരപ്പെടുത്താൻ കിണഞ്ഞു ശ്രമിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ലാത്ത രാജ്യത്തെ നിലവിലെ ഫാസിസ്റ്റ് ഭരണ കൂടത്തിനെതിരായുള്ള സമര പോരാട്ടങ്ങളിലൂടെ രാജ്യത്തിൻ്റെ രണ്ടാംസ്വാതന്ത്ര്യസമരത്തിന് കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഇന്ത്യാസഖ്യവും രാജ്യത്തെ യുവാക്കളും ഒന്നിച്ചണി നിരക്കുന്നു എന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണ് . ഇനിയുള്ള കാലമത്രയും ഗാന്ധിയൻ സമരമുറയിലൂടെ മതേതരത്വജനാ ധിപത്യ സംരക്ഷണത്തിനായുള്ള ഈ പോരാട്ടം വിജയം കാണുമെന്ന പ്രത്യാശയാണ് ഇന്ത്യയിലെ ഭൂരിഭാഗവും ജനങ്ങൾക്കുമുള്ളത്. 1869 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്ദരിൽ കരംചന്ദ് ഗാന്ധിയുടെയും പു ത്തലിഭായിയുടെയും മകനായി മോഹൻദാസ് കരംചന്ദ് ഗാന്ധി ജനിച്ചു . മോനിയ എന്ന ചെല്ലപ്പേരിലായിരുന്നു ഗാന്ധിയെ വീട്ടിൽ വിളിച്ചിരുന്നത്. ചെറുപ്പത്തിലേവായനാശീലമുള്ള മോഹൻ കരൺ ചന്ദ് ഗാന്ധി പിതാവിൻ്റെ ശിക്ഷണത്തിൽ വളർന്നു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോഴേക്കും ബാല വിവാഹം നിലനിന്നിരുന്ന ആ കാലം. 13-ാം വയസിൽ സമപ്രായക്കാരിയായ കസ്തൂർബായെ ഗാന്ധിജി വിവാഹം ചെയ്തു. 1885 പിതാവ് മരിച്ച ഗാന്ധി 1887 ൽ മെട്രിക്കുലേഷൻ പരീക്ഷ പാസായി . കുടുംബഉപദേശകനായ ബാബുജാദാനെയുടെ ഉപദേശ പ്രകാരം ഇംഗ്ലണ്ടിലേക്ക് പഠനത്തിനായി മോഹൻകരം ചന്ദ് ഗാന്ധിയെ അയക്ക ണമെന്നായിരുന്നു.എന്നാൽ അമ്മ പുത്തലീഭായിക്ക് മകനെ രാജ്യംവിട്ട് പഠനത്തിനയക്കാൻ താൽപരമില്ലായിരുന്നു. എന്നാൽ ഗാന്ധിയുടെ താല്പര്യവും അമ്മയുടെ ചിലനിബന്ധനകൾ പാലിച്ചുകൊണ്ടു 1888 -ൽഗാന്ധി കപ്പൽ മാർഗ്ഗം ബാരിസ്റ്റർ പരീക്ഷ പഠിക്കാനായിഇംഗ്ലണ്ടി ലേക്ക് ബോബെയിൽ നിന്നും കപ്പൽ കയറി. 1891-ൽ ഇംഗ്ലണ്ടിൽ നിന്നും ബാരിസ്റ്റർ പരീക്ഷയിൽ ഉന്നത വിജയം നേടി. ശേഷം ഇന്ത്യയിലേക്ക് കപ്പൽ മാർഗ്ഗം തിരികെ ബോംബെയിൽ എത്തി, ജേഷ്ഠസഹോദരൻ ഗാന്ധിയെ സ്വീകരിക്കാനെത്തിയെങ്കിലും സഹോദരൻ്റെ മുഖത്തെ ദുഖം കണ്ട ഗാന്ധി വിവരം അന്വേഷിച്ചപ്പോഴാണ് മാതാവ് പൂത്തലീ ഭായിയുടെ മരണവാർത്ത ജേഷ്ഠൻ അറിയിച്ചത് .മോഹൻ കരൺ ചന്ദ്ഗാന്ധിയുടെ ബാരിസ്റ്റർ പരീക്ഷ നടന്നുകൊണ്ടിരുന്ന കാലത്തായിരുന്നു അമ്മയുടെ മരണം ആയതിനാൽ ഗാന്ധിയെ അറിയിക്കണ്ടാ എന്ന്തീരുമാനിച്ചത്. തുടർന്ന്ബോംബെയിൽ അഭിഭാഷക വൃത്തിയാരംഭിച്ചെങ്കിലും കാര്യമായ കേസുകളൊന്നും ലഭിച്ചില്ല. അങ്ങിനെയിരിക്കെ വ്യാപാരിയായ ദാദാ അബ്റുള്ള എന്ന ഭക്ഷിണാഫ്രിക്കൻ വ്യാപാരിതൻ്റെ വ്യപാരപരമായ ഒരു കേസ് ദക്ഷിണാഫ്രികയിൽ നടത്താനുള്ള ചുമ തല ഗാന്ധി ജിയെ എൽപ്പിച്ചു.അങ്ങിനെ ആ കേസിൻ്റെ നടത്തിപ്പിനായി ദക്ഷി ണാഫ്രിക്കയിലേക്ക് ഗാന്ധി കപ്പൽ കയറി. ദക്ഷിണാഫ്രിക്കയിലെത്തിയ ഗാന്ധിജിക്ക് ജോഹന്നാസ് ബർഗിലേക്ക് തിരിക്കാൻ ഒന്നാം ക്ലാസ് ട്രയിൻടിക്കറ്റ് ഉണ്ടായിരുന്നിട്ടും കറുത്തവനായ തിനാൽ യാത്രനിഷേധിച്ചത് ഗാന്ധി എന്ന ചെറുപ്പക്കാരനെ വർണ്ണവെറിക്കെരിരെ പോരാടാൻ തക്ക ഒരു പോരാളിയാക്കി മാറ്റി. ദക്ഷിണാഫ്രിക്കയിൽ കഴിയവെ വർണ്ണ വിവേചനത്തിനെതിരെ അവിടെ പോരാട്ടങ്ങൾ ക്ക്ഗാന്ധിജി നേതൃത്വം നൽകി പ്രവർത്തിച്ചു , കേസ് ശുഭകരമായി ഒത്തുതീർന്നതിന്നാൻ. 1896-ൽ ഇന്ത്യയിലേക്ക് തിരിച്ചെത്തി രാജ് കോട്ടിൽ എത്തിയ ഗാന്ധി ബാല ഗംഗാധര തിലകനുമായുള്ള കൂടിക്കാഴ്ച് യിൽ ഇന്ത്യൻ സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനുള്ള പ്രചോദനമേകി. 1896-ൽ വീണ്ടും ദക്ഷിണാഫ്രിക്കയിലേക്ക് തിരികെപ്പോയി അവിടുത്തെ വർണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിനായിനാമാക്കൽ കോൺഗ്രസിന് രൂപം നൽകി അനീതിക്കെതിരെ പോരാട്ടത്തിന് നേതൃത്വമേകി 1901-ൽ ഇന്ത്യയിലേക്ക് തിരികെ വന്നു കൽക്കത്ത കോൺഗ്രസിൽ പങ്കെടുത്തു ഗോപാല കൃഷ്ണ ഗോഖലെ യുമായി പരിചയപ്പെട്ടു 1910-ൽ ടോൾസ്റ്റോയിയുമായി കൂടിക്കാഴ് ചനടത്തി 1916-ൽ ചെമ്പാര ജില്ലയിലെ നീലം കർഷകരുടെകർഷക സമരത്തിന് നേതൃത്വംനൽകി 1919 ൽ ബ്രിട്ടീഷ് പട്ടാളം ജയിലിലടച്ചു ജയിലിലെ നിരാഹാരസമരം ഗാന്ധിയുടെ ജിവൻ അപകടത്തി ലാകുമെന്ന് ഭയന്ന് ബ്രിട്ടിഷ് പട്ടാളം ഗാന്ധിയെ വിട്ടയച്ചു ,അപ്പോഴേക്കും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ നായകത്വംഗാന്ധിയിലേക്ക് എത്തിച്ചേർന്നു തുടർന്നു ള്ള കർഷക സമരങ്ങളുടെ വിജയം ഗാന്ധിജിയെ ചോദ്യം ചെയ്യപ്പെടനാവാത്ത നേതാവായി വളർത്തി. ഉപ വാസവും, അഹിംസയിലൂന്നിയ ധർണ്ണയും അക്രമരാഹിത്യവും കൈമുതലാക്കിയ ഗാന്ധിയുടെ പ്രവർത്തിയിലെ സത്യസന്ധതയും ജീവിത സന്ദേശ വും സമയനിഷ്ടയുള്ള പ്രവർത്തനങ്ങളും സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് തലവേദന സൃഷ്ടിക്കാൻ ഗാന്ധിയൻ സമരമുറകൾക്കായി എന്നതാണ് ഇന്ത്യൻ സ്വാന്തന്ത്ര്യസമരം വിജയത്തിൽ കലാശിക്കാ നിടയാക്കി യത്. ഉപ്പുസത്യാഗ്രഹവും, നിയമലംഘന പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും ഒക്കെ ഗാന്ധിജിയുടെ ബുദ്ധിയിൽ ഉദിച്ച സമരമുറകളായിരുന്നു . ക്വിറ്റ് ഇന്ത്യാ പ്രഖ്യാപനവും ജവഹർലാൽ നെഹ്രു, മുഹമ്മദാലി ജിന്ന, സർദാർ വല്ലഭായി പട്ടേൽ, ഡോ അബ്ദുൽ കലാം ആസാദ്, സരോജിനി നായിഡു തുടങ്ങിയ നേതാക്കൾ ഗാന്ധിയൻ ആശയങ്ങളോട് ഐക്യപ്പെട്ടതോടെ ബ്രിട്ടിഷ് കാർക്ക് മുട്ടുമടക്കിഇന്ത്യ വിടേണ്ടിവന്നു ! അപ്പോഴും ഇന്ത്യ വിഭജനം ഗാന്ധിയെ ഏറെദൂഖിതനാക്കി ബ്രിട്ടിഷ് സർക്കാർ ഇന്ത്യക്ക്സ്വാതന്ത്ര്യം പ്രഖ്യാപിക്കാനായി മൗണ്ട് ബാറ്റനെ വൈസ്രോയിയായി നിയമിച്ചു അധികാരം ഒഴിഞ്ഞു പോയാലും ഇന്ത്യരക്ഷ പെടാതിരിക്കാനുള്ള കെണിയായിരുന്നു അത് ബ്രിട്ടിഷ് കാർ ഇന്ത്യ എന്ന മഹാരാജ്യത്തെ രണ്ടായി വെട്ടി മുറിച്ചു ജിന്നയുടെ നേതൃത്വത്തിൽ പകിസ്ഥാനും ജവഹർലാൽ നെഹ്റുവിൻ്റെ നേതൃത്വത്തിൽ ഇന്ത്യയും 1947 ആഗസ്റ്റ് 15 അർദ്ധരാത്രിയിൽ രണ്ടുസ്വതന്ത്ര റിപ്പബ്ലികായി മാറി ഇന്ത്യയും പാകിസ്ഥാനും മായിര ണ്ട് രാജ്യം പിറവിയെടുക്കകയാണ് ചെയ്ത ത് . വിഭജനോടനുബന്ധിച്ചുണ്ടായവർഗ്ഗീയ കലാപ ത്തിൽ സമാധാനത്തിന്നായി ഗാന്ധിജി ലഹളബാധിതപ്രദേശ ളിലെല്ലാം സമാധാനത്തിൻ്റെ സന്ദേശവുമായി യാത്ര ചെയ്തു! സ്വതന്ത്യ ശേഷം ഭരണ കാര്യങ്ങളിൽ ഇടപെടാതെ ഗാന്ധിജി ബിർലാഹൗസിൽ പ്രാർത്ഥനയുമായി കഴിഞ്ഞുകൂ 1948 ജനുവരി 30 ന് ബിർലാ ഹൗസിന് സമീപത്തെ പ്രാർത്ഥനാ ഹാളിലേക്ക് പോയ ഗാന്ധിജിയെ നാഥുറാം ഗോഡ്സേയുടെ തോക്കി ലെവെടിയുണ്ടക്ക് ഇരയായി മഹാത്മാവ് ഈ ലോകത്തോട് വിട പറഞ്ഞു . മതേതര ജനാധിപത്യത്തിന് വേണ്ടി ഗാന്ധിജിരക്തസാക്ഷിത്വം വരിച്ചെങ്കിലും ലോകമെങ്ങും ഇന്നും ഗാന്ധിജി ജനമനസുകളിലും ജനഹൃദയങ്ങളിലും ആ മഹാ ജ്യോ തി സ് മരിക്കാതെ ജീവിച്ചിരിക്കും എന്ന താണ് പരമാർത്ഥം !!