തിരുവനന്തപുരം:

പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ നാഷണൽ ഗെയിംസ് സ്‌ക്വാഷ് സെന്ററിൽ നടന്ന കേരള സംസ്ഥാന സ്‌ക്വാഷ് ചാമ്പ്യൻഷിപ്പിൽ, പുരുഷ-വനിതാ വിഭാഗങ്ങളിൽ ഓംങ്കാർ വിനോദും നിഖിത ബിയും ചാമ്പ്യന്മാരായി.

പുരുഷ വിഭാഗം ഫൈനലിൽ, മൂന്നാം/നാലാം സീഡ് താരമായ അൽഫീൻ നസ്രത്തിനെ 11-8, 11-8, 11-9 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം സ്വദേശിയായ ഓംങ്കാർ വിനോദ് സംസ്ഥാന കിരീടം ചൂടിയത്.

സെമിഫൈനലിൽ ഒമ്പതാം/പതിനാറാം സീഡ് താരമായ നിതിൻ ജോ ഫ്രാൻസിസിനെ 11-6, 11-7, 11-6 എന്ന സ്‌കോറിന് ഓംങ്കാർ പരാജയപ്പെടുത്തിയിരുന്നു.

മറ്റൊരു സെമിഫൈനൽ മത്സരത്തിൽ, രണ്ടാം സീഡ് താരമായ അബിൻജോ ജെ. വില്യംസിനെതിരെ അൽഫീൻ നസ്രത്ത് കടുത്ത പോരാട്ടത്തിനൊടുവിൽ വിജയം കണ്ടു (സ്‌കോർ: 7-11, 12-10, 11-9, 9-11, 11-8).

ദേശീയ തലത്തിലുള്ള മത്സരരംഗത്ത് ഓംങ്കാർ കൈവരിച്ച സ്ഥിരതയാർന്ന പ്രകടനത്തിന്റെ തുടർച്ചയാണ്‌ വിജയം.

2023-ൽ ഇന്ത്യയിൽ 286-ാം റാങ്കിലായിരുന്ന അദ്ദേഹം, അതേ വർഷം ഫെബ്രുവരിയിൽ 144-ാം സ്ഥാനത്തേക്ക് ഉയർന്നു.

2024-ൽ മത്സരങ്ങളിൽ സ്ഥിരമായി പങ്കെടുത്ത് വർഷാവസാനത്തോടെ പ്രധാന റൗണ്ടുകളിൽ (മെയിൻ ഡ്രോ) ഇടംപിടിച്ച അദ്ദേഹം, 2025-ൽ രാജ്യത്ത് 13-ാം റാങ്കിലെത്തി.

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഓംങ്കാർ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

വനിതാ വിഭാഗം ഫൈനലിൽ, രണ്ടാം സീഡും നിലവിലെ ചാമ്പ്യനുമായ സുഭദ്ര കെ. സോണിയെ അഞ്ച് ഗെയിമുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഒന്നാം സീഡ് നിഖിത ബി പരാജയപ്പെടുത്തി.

(സ്‌കോർ: 7-11, 11-9, 1-11, 11-8, 11-4).

കഴിഞ്ഞ വർഷം ഇതേ വേദിയിൽ കേരള സംസ്ഥാന കിരീടം നേടിയ സുഭദ്രയ്ക്ക് ഇത്തവണ റണ്ണറപ്പ് സ്ഥാനവുമായി തൃപ്തിപ്പെടേണ്ടിവന്നു.

മറ്റ് ഫൈനലുകൾ

അണ്ടർ 19 പെൺകുട്ടികൾ: മിന നജും (1) ബിടി പാർവതി പ്രീതേഷ് (2) 11-3, 11-5, 11-6

അണ്ടർ 17 പെൺകുട്ടികൾ: അനുഗ്രഹ ബൈജുകല (2) ബിടി അദിതി നായർ (1) 7-11, 7-11, 11-13, 14-12, 11-5

അണ്ടർ 15 പെൺകുട്ടികൾ: ആരാധന ദിനേശ് (1) ബിടി ആമി ഫെസ്നാസർ (2) 11-9, 11-9, 11-9

അണ്ടർ 19 ആൺകുട്ടികൾ: ആകാശ് ബി എസ് (1) ബി ടി മിഹിർ മത്തായി (3/4) 11-6, 11-7, 11-4

അണ്ടർ 17 ആൺകുട്ടികൾ: അക്ഷിത് നാരായൺ (2) ബി ടി ആര്യൻ അശ്വിൻ (5/8) 11-3, 11-0, 11-4

അണ്ടർ 15 ആൺകുട്ടികൾ: റോഷൻ സുരേഷ് (1) ബിടി ജോയൽ ജോബിൻ (3/4) 11-7, 11-9, 11-8

അണ്ടർ 13 ആൺകുട്ടികൾ: ഹരിനന്ദൻ സിജെ (1) ബിടി ഗൗതം കൃഷ്ണ (3/4) 11-6, 11-3, 11-4

അണ്ടർ 11 ആൺകുട്ടികൾ: വൈഖേഷ് ആർവി (1) ബിടി ബെഞ്ചമിൻ സ്റ്റീവ് ബാസ്റ്റ്യൻ 11-7, 11-3, 11-6