പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനിടെ പുതിയ വിമാനവാഹിനിക്കപ്പലും പതിനായിരം സൈനികരെയും അമേരിക്ക വിന്യസിച്ചതായി റിപ്പോർട്ട്. ഇറാനുമായുള്ള തർക്കങ്ങളും സൈനിക നീക്കങ്ങളും കൂടുതൽ വഷളാകുമോ എന്ന ആശങ്കകൾക്കിടയിലാണ് ഈ നടപടി. മേഖലയിലെ സൈനിക സന്നാഹങ്ങൾ വർധിക്കുന്നത് പുതിയ പ്രതിസന്ധികൾക്ക് വഴിവെക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്.