കണ്ണശ മിഷൻ ഹൈസ്കൂൾ ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടന നിർവഹിച്ചു സംസാരിക്കുകയായിരുന്നു പെൺപോൾ സ്ഥാപകനും . സാമൂഹിക പ്രവർത്തകനുമായ ശ്രീ ബാലഗോപാൽ ഐഎഎസ്. ഗാന്ധിയൻ ആദർശങ്ങൾ തന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് എന്നും, ആഗ്രഹങ്ങളും ഉദ്ദേശങ്ങളും ആദ്യഘട്ടത്തിൽ വിജയിച്ചില്ലെങ്കിൽ തുടർഘട്ടങ്ങളിൽ വിജയിക്കാൻ ഗാന്ധിജിയുടെ ജീവിതം തന്നെ പഠിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ നടത്തിയ സമരങ്ങൾ ഓരോന്ന് പരാജയപ്പെടുമ്പോഴും തുടർ സമരങ്ങൾ വിജയത്തിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് അതുകൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ പരിപാടികളോടെ വിപുലമായി ഗാന്ധിജയന്തി സ്കൂൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ആനന്ദ് കണ്ണശ അധ്യക്ഷത വഹിച്ച
പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റിൻസി സെബാസ്റ്റ്യൻ, വിളപ്പിൽ രാധാകൃഷ്ണൻ, PTA പ്രസിഡന്റ് അരുൺകുമാർ എന്നിവർ സംസാരിച്ചു.
ഔപചാരിക ചടങ്ങുകൾക്ക് ശേഷം മുഖ്യാതിഥി "ഇന്നത്തെ കുട്ടികളുടെ നാളെയും മറ്റന്നാളും" എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികളുമായി സംവദിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകുകയും ഭാവി ജീവിതത്തിൽ സ്വീകരിക്കേണ്ട മൂല്യങ്ങൾ, ഉത്തരവാദിത്തബോധം, സാമൂഹിക പ്രതിബദ്ധത എന്നിവയെക്കുറിച്ച് പ്രചോദനാത്മകമായ സന്ദേശം നൽകുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ ജീവിതവും ആശയങ്ങളും അടിസ്ഥാനമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്ത മത്സരത്തിന് ശേഷം വിജയികളെ അഭിനന്ദിച്ചു.
മധുരവിതരണത്തോടെ ഗാന്ധിജയന്തി ആഘോഷ പരിപാടികൾ സമാപിച്ചു. വിദ്യാർത്ഥികളിൽ ഗാന്ധിയൻ ആശയങ്ങളും ദേശീയ മൂല്യങ്ങളും വളർത്തിയെടുക്കാൻ സഹായകമാകും വിധമാണ് പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടത്.