തിരുവനന്തപുരം: ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജി വെച്ചു. ശാസ്തമംഗലത്ത് നിന്നുള്ള കൗൺസിലറായ ശ്രീലേഖ രാജിക്കത്ത് മേയർ വി വി രാജേഷിന് കൈമാറി. കേവലം ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിയുടെ സ്ഥിതി ഇതോടെ കടുത്ത പ്രതിസന്ധിയിലായി.
നേതൃത്വവുമായുള്ള രൂക്ഷമായ ഭിന്നതയും അതൃപ്തിയും ഡെപ്യൂട്ടി മേയർ ആശാനാഥുമായുള്ള ശീതസമരവുമാണ് അപ്രതീക്ഷിത രാജിയിലേക്ക് നയിച്ചത്.
"നൽകിയ എല്ലാ സഹകരണത്തിനും സ്നേഹത്തിനും അഗാധമായ നന്ദിയുണ്ടെന്ന" പരോക്ഷ വിമർശനവും രാജിക്കത്തിലുണ്ട്. തന്നെ മേയറാക്കാത്താതിലുള്ള അമർഷം നേരത്തെ ശ്രീലേഖ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇതിനിടയിൽ പാർട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെ ശ്രീലേഖ കൈക്കൊള്ളുന്ന ചില തീരുമാനങ്ങൾക്കെതിരെ ബിജെപി കൗൺസിലർമാർ പരസ്യമായി രംഗത്ത് വന്നിരുന്നു.
101 വാർഡുകളുള്ള
തിരുവനന്തപുരം കോർപ്പറേഷനിൽ 50 സീറ്റാണ് ബിജെപിക്കുള്ളത്. പാറ്റൂർ ഡിവിഷനിൽ നിന്നും സ്വതന്ത്രനായി വിജയിച്ച രാധാകൃഷ്ണൻ്റെ പിന്തുണയോടെയാണ് ബിജെപി കോർപ്പറേഷൻ ഭരിക്കുന്നത്.