കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ ഇലക്ട്രിക്കൽ ഇന്റർകണക്ഷൻ റെഗുലേറ്ററി ആൻഡ് അഡ്വൈസറി കമ്മിറ്റിയുടെ 68-ാമത് യോഗം കുവൈറ്റിൽ ചേർന്നു.
ജിസിസി രാജ്യങ്ങൾ തമ്മിലുള്ള വൈദ്യുതി ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. അംഗരാജ്യങ്ങൾ തമ്മിലുള്ള വൈദ്യുതി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വൈദ്യുതി വിതരണം പരസ്പരം പിന്തുണയ്ക്കുന്നതിനുമുള്ള സംവിധാനങ്ങൾ സംബന്ധിച്ച വിഷയങ്ങളും പരിഗണിച്ചു.
പ്രാദേശിക വൈദ്യുതി ശൃംഖലയുടെ കാര്യക്ഷമത, സ്ഥിരത, സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ യോഗത്തിൽ വിലയിരുത്തി. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള വൈദ്യുതി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സാങ്കേതികവും നിയന്ത്രണപരവുമായ വിഷയങ്ങളും ചർച്ചയായതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.