ഹവല്ലി: അപ്പാർട്ട്‌മെന്റിലുണ്ടായ പാചകവാതക ചോർച്ചയെ തുടർന്ന് സ്ഫോടനവും തീപിടുത്തവും. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായി കുവൈത്ത് ജനറൽ ഫയർഫോഴ്‌സ് അറിയിച്ചു.
ഹവല്ലിയിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് അപകടമുണ്ടായത്. ഗ്യാസ് ചോർച്ചയെ തുടർന്ന് സ്ഫോടനം ഉണ്ടായതോടെ തീപിടിത്തവും ഉണ്ടാകുകയായിരുന്നു. വിവരമറിഞ്ഞ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തീ നിയന്ത്രണ നടപടികളും നടത്തി.
പരിക്കേറ്റയാളെ അടിയന്തരമായി ചികിത്സയ്ക്കായി മാറ്റി. തീപിടിത്തത്തിന്റെ സാഹചര്യങ്ങളും ഗ്യാസ് ചോർച്ചയുടെ കാരണവും സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ പരിശോധന നടത്തി.
ഗ്യാസ് സിലിണ്ടറുകളും പാചകവാതക സംവിധാനങ്ങളും ഉപയോഗിക്കുമ്പോൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും സംഭവം വീണ്ടും ഓർമിപ്പിക്കുന്നു.