കുവൈത്ത് സിറ്റി: കുവൈറ്റിൽ വരും മണിക്കൂറുകളിൽ അന്തരീക്ഷ ഈർപ്പം വർധിക്കാനും ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ വിദഗ്ധൻ ഈസ അൽ-അലിയുടെ മുന്നറിയിപ്പ് പ്രകാരം, ചില പ്രദേശങ്ങളിൽ ദൃശ്യപരത 1,000 മീറ്ററിൽ താഴെയായി കുറയാൻ സാധ്യതയുണ്ട്.

ഞായറാഴ്ച രാവിലെ വരെ ഈർപ്പമുള്ള കാലാവസ്ഥ തുടരാനാണ് സാധ്യത. പുലർച്ചെയും രാത്രിയിലും മൂടൽമഞ്ഞ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ റോഡുകളിൽ വാഹനമോടിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങൾ കണക്കിലെടുത്ത് ഡ്രൈവർമാർ വേഗത കുറയ്ക്കുകയും സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.