മാവേലിക്കര :ജനിച്ചതും, മൃദംഗത്തിന്റെ ആദ്യനാദം തൊട്ടറിഞ്ഞ് അരങ്ങേറ്റം കുറിച്ചതും മാവേലിക്കരയുടെ മണ്ണിൽ.
ആ നാടിന്റെ പേര് സ്വന്തം പേരിനൊപ്പം ചേർത്തുപിടിച്ച്, കർണാടക സംഗീതത്തിന്റെ വലിയ വേദികളിലേക്ക് ഉയർന്നു പറന്ന അപൂർവ്വ പ്രതിഭയാണ് മൃദംഗ ആചാര്യൻ പ്രൊഫ. മാവേലിക്കര വേലുക്കുട്ടി നായർ .
മൃദംഗം വെറുമൊരു അകമ്പടിവാദ്യമല്ല, പാട്ടിനൊപ്പം സഞ്ചരിക്കുന്ന ഒരു ജീവനാദമാണെന്ന് അദ്ദേഹം വിരലുകൾ കൊണ്ട് വരച്ചുകാട്ടി. സ്വാതിതിരുനാൾ കോളേജിലെ അദ്ദേഹത്തിന്റെ ശിക്ഷണത്തിലൂടെയും, ചിട്ടപ്പെടുത്തിയ പാഠ്യപദ്ധതിയിലൂടെയും വളർന്നുവന്നത് എത്രയോ തലമുറകളാണ്.
ഇന്ന് ആ മഹാഗുരുവിന്റെ നൂറാം ജന്മദിനമാണ്. ഈ ധന്യവേളയിൽ, പിറന്നുവീണ അതേ മണ്ണിൽ വെച്ചുതന്നെ അദ്ദേഹത്തിന് ഉചിതമായൊരു സംഗീതാർച്ചന ഒരുങ്ങുന്നു.
മാവേലിക്കര സ്വരലയ സംഗീത കോളേജിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 3ന്,ശനിയാഴ്ച നടക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളും, തുടർന്ന് പ്രഗത്ഭ കലാപ്രതിഭകൾ അണിനിരക്കുന്ന സംഗീതസദസ്സും ആ പുണ്യസ്മരണകൾക്ക് മുന്നിലുള്ള സ്നേഹാദരമാണ്.
നൂറ്റാണ്ട് തികയുന്ന ഈ പുണ്യവേളയിൽ, മൃദംഗത്തിലെ ആ നാദവിശുദ്ധിയെയും ലാളിത്യമാർന്ന ആ ജീവിതത്തെയും നെഞ്ചോട് ചേർത്ത് സ്മരിക്കുകയാണ് മാവേലിക്കര യിലെ സഹൃദയർ.
ജന്മശതാബ്ദി ആഘോഷ പരിപാടിയുടെ വിവരങ്ങൾ:
▪️വേദി: ശ്രീകൃഷ്ണഗാനസഭാ മന്ദിരം, മാവേലിക്കര
▪️തീയതി: 2026 ഒക്ടോബർ 3, ശനിയാഴ്ച
വൈകിട്ട് 3.00: ഉദ്ഘാടന സമ്മേളനം
• അദ്ധ്യക്ഷൻ: എം. എസ്. അരുൺകുമാർ MLA
• സ്വാഗതം: മാവേലിക്കര ആർ. ബാലചന്ദ്രൻ
• ഉദ്ഘാടനം: കൊടിക്കുന്നിൽ സുരേഷ് MP
• അനുസ്മരണം:
ആർ. രാമചന്ദ്രൻ നായർ
റിട്ട: IAS (മുൻ ചീഫ് സെക്രട്ടറി)
• ആശംസകൾ:
ലളിതാ രവീന്ദ്രനാഥ്
(മുനിസിപ്പൽ ചെയർപേഴ്സൺ)
പാറശാല രവി (മൃദംഗവിദ്വാൻ)
ചങ്ങനാശ്ശേരി ബി. ഹരികുമാർ (മൃദംഗവിദ്വാൻ)
• കൃതജ്ഞത: മാവേലിക്കര പി. എൻ. സതീഷ് ചന്ദ്രൻ
▪️വൈകിട്ട് 5.00: സംഗീതസദസ്സ്
• വോക്കൽ: വെച്ചൂർ ശങ്കർ
• വയലിൻ: ഇടപ്പള്ളി അജിത് കുമാർ
• മൃദംഗം: ചങ്ങനാശ്ശേരി ബി. ഹരികുമാർ
• ഘടം: മങ്ങാട് കെ. വി. പ്രമോദ്