കുവൈത്ത് സിറ്റി: വൻതുക ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേട്, പണമിടപാട് സംബന്ധമായ കേസിൽ വിദേശിയായ പ്രവാസിയെ കുവൈത്ത് ക്രിമിനൽ കോടതി കുറ്റവിമുക്തനാക്കിയതായി റിപ്പോർട്ട്.

നേരത്തെ കേസിൽ തടവുശിക്ഷയും ദശലക്ഷക്കണക്കിന് കുവൈത്തി ദിനാർ പിഴയും ഉൾപ്പെടെയുള്ള ശിക്ഷ വിധിച്ചിരുന്നതായാണ് വിവരം. എന്നാൽ പിന്നീട് കേസ് പരിഗണിച്ച കോടതി, പ്രതിക്കെതിരായ ആരോപണങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ മതിയായ തെളിവുകൾ ലഭ്യമല്ലെന്ന് കണ്ടെത്തുകയായിരുന്നു.

തുടർന്നാണ് പ്രവാസിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, രേഖകൾ, മറ്റ് തെളിവുകൾ എന്നിവ കോടതി വിശദമായി പരിഗണിച്ചതിന് ശേഷമാണ് വിധിയുണ്ടായതെന്നാണ് റിപ്പോർട്ട്.