കുവൈത്ത് സിറ്റി: സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിനുള്ള മാമോഗ്രാം പരിശോധനയ്ക്കായി ഡിജിറ്റൽ സംവിധാനത്തിലൂടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം കുവൈത്ത് ആരോഗ്യ മന്ത്രാലയം ഒരുക്കി.
‘സഹൽ’ (Sahel), ‘സാലം’ (Salem) ആപ്പുകൾ വഴിയാണ് പരിശോധനയ്ക്കുള്ള അപ്പോയിന്റ്മെന്റ് ലഭ്യമാക്കുന്നത്. പൗരന്മാർക്കും പ്രവാസികൾക്കും ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ പരിശോധനയ്ക്കായി സമയം മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും.
സ്തനാർബുദം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി ചികിത്സ ആരംഭിക്കുന്നതിന് മാമോഗ്രാം പരിശോധനയ്ക്ക് വലിയ പ്രാധാന്യമുണ്ട്. നിലവിൽ അഞ്ച് പ്രധാന ആരോഗ്യകേന്ദ്രങ്ങളിലാണ് പരിശോധനാ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ആരോഗ്യ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ സംവിധാനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ അപ്പോയിന്റ്മെന്റ് സംവിധാനം.