കുവൈത്ത് സിറ്റി: കുവൈറ്റും ഇറ്റലിയും തമ്മിലുള്ള സുരക്ഷാ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള ഉന്നതതല ചർച്ചകൾ നടന്നു. ഇറ്റലിയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനിടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഇറ്റാലിയൻ പൊതു സുരക്ഷാ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി.

ഇരുരാജ്യങ്ങളിലെയും സുരക്ഷാ സംവിധാനങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്തത്. സുരക്ഷാ മേഖലയിൽ വിവരങ്ങളും അനുഭവങ്ങളും കൈമാറുന്നതിനും പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള സാധ്യതകളും വിലയിരുത്തി.

നിലവിലുള്ള സുരക്ഷാ സഹകരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതും ചർച്ചയുടെ ഭാഗമായി.

സുരക്ഷാ മേഖലയിലെ പ്രായോഗിക അനുഭവങ്ങളും വിദഗ്ധ അറിവുകളും പരസ്പരം പങ്കുവെക്കുന്നതിലൂടെ സഹകരണം കൂടുതൽ വിപുലീകരിക്കാനാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്.