കുവൈത്ത് ആരോഗ്യ മന്ത്രാലയം സൽവയിൽ പുതിയ ട്രാവൽ ഹെൽത്ത് ക്ലിനിക്ക് തുറന്നു. യാത്രക്കാരുടെ ആരോഗ്യ സംബന്ധമായ ആവശ്യങ്ങൾക്കും സേവനങ്ങൾക്കുമായാണ് ഈ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലാണ് പുതിയ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചത്.