കൊല്ലം;കാർഷികവൃത്തി ജനകീയമാക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികളെയും യുവജനങ്ങളെയുംകാർഷികവൃത്തിയിലേക്ക് നയിക്കുന്ന സംസ്ഥാന കൃഷി മന്ത്രിയുടെ യുടെയും യു ഡി എഫ് സർക്കാറിൻ്റെയും പുതിയ നയം കർഷക കോൺഗ്രസ് കൊല്ലം ജില്ലാ നേതൃയോഗം സ്വാഗതം ചെയ്തു. വിദ്യാലയങ്ങളിൽ കാർഷികക്ലബ്ബുകൾ സ്ഥാപിച്ച് കൃഷി പാഠ്യവിഷയമാക്കി കാർഷികവൃത്തിയിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനുള്ള സംസ്ഥാനസർക്കാരിൻ്റെ നൂത ന മായ പദ്ധതി കേരളത്തിൽ പുതിയ കാർഷിക വിപ്ലവത്തിന് തുടക്കമിടുമെന്ന് നേതൃയോഗം ഉദ്ഘാടനം ചെയ്ത കർഷക കോൺഗ്രസ് സംസ്ഥാനജനറൽ സെക്രട്ടറി മുനമ്പത്ത് ഷിഹാബ് പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് (ഇൻ ചാർജ് ) ബദറുദീൻ പുതുവൽ അദ്ധ്യക്ഷതവഹിച്ചു, ഷറീഫ് സംഗീത, ചവറ മധു , ജോസ് വടക്ക ടം , അയത്തിൽനി സാം ,ജേക്കബ് മുണ്ടുകുളം, ടി, വൈ നൗഷാദ്, കെ. ജി' ഉണ്ണിത്താൻ, ജോബി കാട്ട പുറം ,മധു തെക്കും ഭാഗം, പുഷ്‌പ രാജൻ, പള്ളിമൺ ശരത്, കണ്ടച്ചിറയേ ശു ദാസ് , അശോക് കുമാർ,സതീശൻ , ഷാനവാസ് കുറ്റിയിൽ, നിയോജക മണ്ഡലം പ്രസിഡൻ്റ ൻമ്മാരായ പ്രസാദ് കോടിയാട്ട്, ജയകുമാർ, ചന്ദ്രൻ പിള്ള സുഭാഷ് ബോസ്, സലാഹുദീൻ, താമരകുടി വിജയകുമാർ, ബിനു ചാത്തന്നൂർ, ഹക്കിം ചിതറ(ഇൻചാർജ് ),കലാധരൻ പിള്ള ,തുടങ്ങിയവർ സംസാരിച്ചു
യുവജനതയെ കാർഷികവൃത്തിയിലേക്ക് നയിക്കുന്ന സർക്കാർ നയം സ്വാഗതാർഹം