തിരുവനന്തപുരം;
കേരളാ ബാങ്ക് എംപ്ലോയീസ്
ഫെഡറേഷൻ്റെ പ്രഥമ സംസ്ഥാന
പ്രസിഡൻ്റും രാജ്യത്തെ തൊഴിലാളി
പ്രസ്ഥാനത്തിൻ്റെ നേതാവും ആയിരുന്ന
ആനത്തലവട്ടം ആനന്ദൻ്റെ അനുസ്മരണ ദിനം സംസ്ഥാനമാകെ ആചരിച്ചു. കേരളാ ബാങ്ക് തിരുവനന്തപുരം റീജിയണൽ ഓഫീസിന് മുന്നിൽ നടന്ന സംസ്ഥാനതല അനുസ്മരണ യോഗം സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി ആർ രമേഷ് അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ കെ ഹരികുമാർ ,
എം സിദ്ധിക്ക് , ഷാഹിനാദ് എസ് , ശിവകുമാർ കെ , പ്രതീഷ് വാമൻ എന്നിവർ സംസാരിച്ചു . കെ പി ഷാ സ്വാഗതവും ആശ എസ് നന്ദിയും പറഞ്ഞു.