കുവൈത്ത് സിറ്റി: മുൻ സുരക്ഷാ നേതൃത്വത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ വിരമിച്ച ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല അൽ ഫാരിസിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മന്ത്രി അന്വേഷിച്ചു.

സുരക്ഷാ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ സേവനങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നത് മന്ത്രാലയത്തിന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്ന് ഷെയ്ഖ് ഫഹദ് അൽ യൂസഫ് വ്യക്തമാക്കി.

രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിന് നേതൃത്വം നൽകിയ മുൻ ഉദ്യോഗസ്ഥരുടെ സേവനങ്ങളെ ആഭ്യന്തര മന്ത്രാലയം അഭിമാനത്തോടെ ഓർക്കുന്നുവെന്നും രാജ്യസുരക്ഷയ്ക്കായി അവർ നൽകിയ സംഭാവനകൾ വിലമതിക്കുന്നതായും മന്ത്രി പറഞ്ഞു.

മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്ഷേമവും ആരോഗ്യസ്ഥിതിയും സംബന്ധിച്ച് മന്ത്രാലയം ശ്രദ്ധ പുലർത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം.