തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലും കണ്ണാശുപത്രിയിലും നടത്തിയ മെഗാ ക്ലീനിംഗ് ഡ്രൈവിൽ പങ്കെടുത്ത ശുചീകരണ തൊഴിലാളികളെ ആദരിച്ചു. 150 തൊഴിലാളികൾക്കാണ് സ്‌നേഹാദരം എന്ന പരിപാടിയിൽ ഉപഹാരം നൽകിയത്. നഗരസഭാ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കണ്ണമ്മൂല എസ് എൻ ക്ലബിൽ ചേർന്ന ചടങ്ങ് ഡെപ്യൂട്ടി മേയർ ജി എസ്. ആശാനാഥ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ കായംകുളം യൂനിസ് , ആശ പി. ആർ, ജനറൽ ഹോസ്‌പിറ്റൽ സൂപ്രണ്ട് ഡോ. കൃഷ്‌ണവേണി, പുതിയ മെഡിക്കൽ കോളേജിൻ്റെ നോഡൽ ഓഫീസർ ഡോ. കവിത രവി , ഗവ. കണ്ണാശുപത്രി ഡയറക്ടർ ഡോ. ചിത്ര, സൂപ്രണ്ട് ഡോ. സുനിൽകുമാർ, ആർ എം ഒ ഡോ. നയന, നഗരസഭ ക്ലീൻസിറ്റി മാനേജർ സുജിത് സുധാകർ, സോലസ് കോ ഓർഡിനേറ്റർ മിനി വി നായർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ അരുൺ എസ് . നായർ, അനിൽ എൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ അഡ്വ.വിമൽ ജോസ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ അജീഷ് കുമാർ പി എസ് നന്ദിയും പറഞ്ഞു.