കുവൈത്ത് സിറ്റി: സിറിയൻ പ്രദേശങ്ങളിൽ തുടരുന്ന ഇസ്രായേൽ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. സിറിയയുടെ പരമാധികാരത്തെയും പ്രദേശിക അഖണ്ഡതയെയും ലംഘിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു.

സിറിയൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ സൈനിക നടപടികൾ അന്താരാഷ്ട്ര നിയമത്തിന്റെയും രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്ന അടിസ്ഥാന തത്വങ്ങളുടെയും ലംഘനമാണെന്ന് കുവൈത്ത് വ്യക്തമാക്കി.

‘സോഫാ 53’ എന്നറിയപ്പെടുന്ന നടപടികൾ തുടരുന്നതും സിറിയൻ പരമാധികാരത്തിന്റെ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാകാതിരിക്കാനും രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കപ്പെടാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന നിലപാടാണ് കുവൈത്ത് ആവർത്തിച്ചത്.