കുവൈത്ത് സിറ്റി: ഒരു ഗേൾസ് ഹൈസ്കൂളിൽ വിദ്യാർഥിനികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ട സംഭവത്തെ തുടർന്ന് ആരോഗ്യ മന്ത്രാലയം അടിയന്തര ഇടപെടൽ നടത്തി. സംഭവത്തെ തുടർന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി നേരിട്ട് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വിദ്യാർഥിനികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യപ്രവർത്തകരടങ്ങുന്ന മെഡിക്കൽ സംഘം സ്കൂളിലെത്തി ആവശ്യമായ പ്രാഥമിക ചികിത്സയും വൈദ്യസഹായവും നൽകി.
വിദ്യാർഥിനികളുടെ ആരോഗ്യനില പരിശോധിച്ച ശേഷം ആവശ്യമായ തുടർനടപടികളും സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യങ്ങളും വിദ്യാർഥിനികൾക്ക് ശ്വാസതടസ്സം അനുഭവപ്പെടാനുണ്ടായ കാരണങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.