തിരുവനന്തപുരം: ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷനുമായി (AIMA) അഫിലിയേറ്റ് ചെയ്തിരിക്കുന്ന തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷന്റെ (TMA) 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മുൻ മാനേജിംഗ് ഡയറക്ടറും എ.സി.എം.ഇ മാനേജ്‌മെന്റ് കൺസൾട്ടന്റ്സ് സ്ഥാപകനുമായ സുനിൽ കുമാർ എം ആണ് പുതിയ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ്. എസ്.എഫ്.എസ് പ്രൈവറ്റ് ലിമിറ്റഡിലെ ജനറൽ മാനേജർ–എച്ച്.ആർ.ഡി ഡോ. എലങ്കോ പി സെക്രട്ടറിയായും, എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിലെ സീനിയർ കൺസൾട്ടന്റ്–ഫിനാൻസ് സി.എ. സന്തോഷ് ചെറിയാൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരത്ത് നടന്ന 40-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് മാനേജിംഗ് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ് സീനിയർ വൈസ് പ്രസിഡന്റായും, എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സീനിയർ വൈസ് പ്രസിഡന്റും സൗത്ത് കേരള സോണൽ ഹെഡുമായ അജു കെ. മാത്തൻ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
സി.ഇ.ടി സ്കൂൾ ഓഫ് മാനേജ്‌മെന്റ്, കോളേജ് ഓഫ് എൻജിനീയറിംഗ് തിരുവനന്തപുരം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജിഷ ഗോപി, ആശാപുര ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിലെ മാനേജർ–മാർക്കറ്റിംഗ് രാജേഷ് ടി. എസ്. എന്നിവരാണ് പുതിയ ജോയിന്റ് സെക്രട്ടറിമാർ.