തിരുവനന്തപുരം: വാഴോട്ടുകോണം കൗൺസിലർ ആർ സുഗതനെതിരെ പോലീസിനെ ദുർവിനിയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. പിണറായി സർക്കാർ കെട്ടിച്ചമച്ച കേസ് വി ഡി സതീശൻ സർക്കാർ തുടരുകയായിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ നഗരസഭാ ഭരണം അട്ടിമറിക്കാൻ ലക്ഷ്യമിട്ട് കള്ളക്കേസെടുത്ത് സുഗതനെ ജയിലിൽ അടക്കുകയായിരുന്നു. ഇതിൻ്റെ പിന്നിലെ ആസൂത്രിത നീക്കം ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർക്കെതിരെ പ്രതിഷേധം നടത്തിയതിന് പോലീസ് ജയിലിൽ അടച്ച യുവമോർച്ച പ്രവർത്തകർക്ക് ജാമ്യം ലഭിച്ചപ്പോൾ പ്രവർത്തകരെ സ്വീകരിക്കാൻ പൂജപ്പുര ജയിലിൽ എത്തിയതായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ.
ഒരു വശത്ത് രാഹുൽ ഗാന്ധി ഭരണഘടന ജനാധിപത്യം എന്ന് പറഞ്ഞ് നടക്കുമ്പോൾ ഇവിടെ കേരളത്തിൽ നടക്കുന്നത് എന്താണെന്ന് ജനങ്ങൾക്ക് വ്യക്തമായി മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സുരക്ഷ അട്ടിമറിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അന്നേദിവസം തന്നെ ജാമ്യം ലഭിച്ചിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നേരെ നടന്ന ആക്രമണത്തിൽ ഇതുവരെ കുറ്റക്കാരെ കണ്ടെത്താൻ പോലീസിന് ആഭ്യന്തര കഴിഞ്ഞിട്ടില്ല.
പോലീസിനെ ദുർവിനിയോഗം ചെയ്ത് എതിർ പാർട്ടിക്കാർക്കെതിരെ സിപിഎം സർക്കാർ 10 വർഷം ചെയ്ത അതേ കാര്യങ്ങൾ തന്നെയാണ് വി ഡി സതീശൻ സർക്കാർ തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി