തിരുവനന്തപുരം :സി പി ഐ യുടെ യൂട്യൂബ് ചാനലായ “കനൽ” ഒരു വർഷം പിന്നിടുകയാണ്.

സാമൂഹിക മാധ്യമ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാകാൻ ഇക്കാലയളവിൽ കനലിന് സാധിച്ചു.

കനലിന്റെ കഴിഞ്ഞു പോയ ഒരു വർഷക്കാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കാനും, പുതിയ ആശയങ്ങൾ രൂപപ്പെടുത്താനുമായി ഒരു ഒത്തു ചേരലിന് വേദിയൊരുക്കുകയാണ് പാർട്ടി . സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിന്റെ മുൻവശത്തുള്ള പുൽത്തകിടിയിൽ വെച്ച് ഒക്ടോബർ എട്ടാം തീയതി വൈകുന്നേരം അഞ്ചു മണിക്കാണ് ഈ ഒത്തു ചേരൽ നടക്കുന്നത്.

നമ്മളൊന്ന് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന യോഗത്തിൽ വിഖ്യാത ചലച്ചിത്ര അഭിനേതാവ് ഇന്ദ്രൻസ് മുഖ്യാതിഥിയായി പങ്കെടുക്കും .

പ്രമുഖ എഴുത്തുകാരി റോസ് മേരിയും

മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പന്ന്യൻ രവീന്ദ്രനും പങ്കെടുക്കും.