കുവൈത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ കുവൈത്ത് ന്യൂസ് ഏജൻസി (KUNA) പ്രവർത്തനത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്നു. ഇറാഖ് അധിനിവേശമുണ്ടാക്കിയ പ്രതിസന്ധികളെയും നാശനഷ്ടങ്ങളെയും അതിജീവിച്ചാണ് KUNA ഇന്നത്തെ വളർച്ച കൈവരിച്ചത്. നിലവിൽ അറബ്, ഗൾഫ് മേഖലകളിലെ ഏറ്റവും ശ്രദ്ധേയമായ വാർത്താ മാധ്യമ സ്ഥാപനങ്ങളിലൊന്നായി KUNA മാറിയിട്ടുണ്ട്.