പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്ര സേവനത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാകുന്നത് പ്രമാണിച്ച് ശിവസേന സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 7 വൈകിട്ട് 3:00 ന് കവടിയാർ ഉദയപാലസ് കൺവെൻഷൻ സെന്ററിൽ വച്ചു നടക്കും.വന്ദേ നരേന്ദ്രം എന്നാണ് പരിപാടിക്ക് പേര് നൽകിയിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി 13 വർഷവും ഇന്ത്യൻ പ്രധാനമന്ത്രിയായി 12 വർഷവും ചേർന്ന് രാഷ്ട്ര പുനർനിർമാണത്തിൽ 25 വർഷങ്ങൾ പൂർത്തിയാകുന്നത് പ്രമാണിച്ച് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് ശിവസേനയുടെ നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രധാന ഘടകകക്ഷിയായ ശിവസേനയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലും ദേശീയ അധ്യക്ഷൻ ഏകനാഥ് ഷിൻഡെയുടെ ആഹ്വാന പ്രകാരം ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തിക്കൊണ്ട് വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുകയാണ്.അതിന്റെ ഭാഗമായി പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ ഏഴാം തീയതി വൈകിട്ട് 3:00 മണിക്ക് കവടിയാർ ഉദയ പാലസ് കൺവെൻഷൻ സെന്ററിൽ വിവിധ പരിപാടികൾ നടക്കും. പാർട്ടി സംസ്ഥാന അധ്യക്ഷൻ അഡ്വക്കേറ്റ് പേരൂർക്കട ഹരികുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ശിവസേന ദേശീയ സെക്രട്ടറി ക്യാപ്റ്റൻ അഭിജിത് അഡ് സൂൾ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യ അതിഥി ആയിരിക്കും തിരുവനന്തപുരം മേയർ വി വി രാജേഷ് മുഖ്യ പ്രഭാഷണം നടത്തും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ശിവസേന ദക്ഷിണേന്ത്യൻ ഓർഗനൈസിംഗ് സെക്രട്ടറി എം എസ് ഭുവനചന്ദ്രൻ നിർവഹിക്കും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ് സുരേഷ് കായിക താരങ്ങളെ ആദരിക്കും. കായിക രംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ സ്പോർട്സ് കിറ്റുകളുടെ വിതരണം ഒളിമ്പ്യൻ പത്മിനി തോമസ് ഉദ്ഘാടനം ചെയ്യും. നിർധനരായ വീട്ടമ്മമാർക്കുള്ള സഹായവിതരണം പങ്കജകസ്തൂരി മാനേജിങ് ഡയറക്ടർ ഡോക്ടർ ഹരീന്ദ്രൻ നായർ നിർവഹിക്കും. വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ആർക്കിടെക്ട് മഹേഷ് കുമാർ നൽകും. ചെങ്കൽ രാജശേഖരൻ നായർ,ദിനേശ് പണിക്കർ. ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ. ശിവജി ജഗന്നാഥൻ, സനൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. പാർട്ടി സംസ്ഥാന നേതാക്കളായ രാധാകൃഷ്ണമേനോൻ. മോഹൻകുമാർ നായർ. എസ് ജയശേഖർ.ടി ആർ ദേവൻ. ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി. അനിൽ ദാമോദർ. ശാസ്തമംഗലം ഹരി. അഡ്വക്കേറ്റ് ബിജു വാഴയില. ശശികുമാർ ഭാസി, കഴക്കൂട്ടം വിനു ദാസ്, രാമ സുബ്രഹ്മണ്യം എന്നിവർ പ്രസംഗിക്കും.
മോദിയുടെ സേവനത്തിന്റെ 25 വർഷം ശിവസേന ആഘോഷി ക്കും. .