കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പൊതുജനങ്ങൾക്കായി നൽകുന്ന 34 സേവനങ്ങൾ ‘സഹേൽ’ സർക്കാർ ആപ്പിലൂടെ ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു.
സിവിൽ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ട് എത്താതെ തന്നെ വിവിധ ഇടപാടുകൾ ഓൺലൈനായി പൂർത്തിയാക്കാൻ ഇതുവഴി സാധിക്കും. ഡിജിറ്റൽ സർക്കാർ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് PACI അറിയിച്ചു.