കാലടി:

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നവംബർ നാലിന് ആരംഭിക്കുന്ന വിവിധ യു.ജി./എഫ്.വൈ.യു.ജി.പി./പി.ജി./ഡിപ്ലോമ/പി.ജി. ഡിപ്ലോമ പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 14 ആണെന്ന് സർവ്വകലാശാല അറിയിച്ചു. ഫൈനോടെ ഒക്ടോബർ 22 വരെയും സൂപ്പർ ഫൈനോടെ ഒക്ടോബർ 23 മുതലും അപേക്ഷകൾ സ്വീകരിക്കും.

സംസ്കൃത സർവ്വകലാശാല യുടെ പഞ്ചദിന പരിശീലന പരിപാടി 12ന് തുടങ്ങും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഭരണവിഭാഗം ജീവനക്കാർക്കുള്ള പഞ്ചദിന അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് പ്രോഗ്രാം ഒക്ടോബർ 12ന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.