പന്തളം: സ്ത്രീയോട് മോശമായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്‌ത സന്ന്യാസി പിടിയിലായി. പന്തളത്താണ് സംഭവം. മഹാരാഷ്ട്ര താനെ സ്വദേശിയാണ് പിടിയിലായത്. കന്യാകുമാരി മുതൽ കശ്മീർ വരെ കാളവണ്ടിയിൽ യാത്ര നടത്തുന്ന സംഘത്തിലെ സന്ന്യാസിയാണ് ഇയാൾ.

യാത്രയുടെ ഭാഗമായി കടകളിൽ കയറി സംഘം ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. ഇതിനിടെ പന്തളത്ത് ഒരു കടയിൽ കയറിയാണ് ഇയാൾ സ്ത്രീയോട് മോശമായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തത്. സ്ത്രീ സംഭവം ഉടൻ തന്നെ ഭർത്താവടക്കമുള്ളവരെ വിളിച്ചറിയിക്കുകയും തടഞ്ഞുവെക്കുകയും ചെയ്‌.

ഉടൻ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഗുരുസ്വാമി എന്ന പേരാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. പോലീസ് അന്വേഷണം നടത്തിവരികയാണ്. മൂന്ന് കാളവണ്ടികളിലാണ് സംഘം യാത്ര നടത്തുന്നത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം.