കുവൈത്ത് സിറ്റി: ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിനായി ആത്മാർഥതയോടെയും കൃത്യനിഷ്ഠയോടെയും പ്രവർത്തിച്ച രണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ കുവൈത്ത് ആഭ്യന്തര മന്ത്രി ആദരിച്ചു.

ആദ്യ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് ആണ് ഉദ്യോഗസ്ഥരെ ആദരിച്ചത്.

ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിലും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിലും പ്രകടിപ്പിച്ച മികച്ച സേവനവും ഉത്തരവാദിത്തബോധവും പരിഗണിച്ചാണ് ഉദ്യോഗസ്ഥർക്ക് അംഗീകാരം നൽകിയത്.

റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത നിയമങ്ങൾ പാലിക്കുന്ന സംസ്കാരം ശക്തിപ്പെടുത്തുന്നതിനും ട്രാഫിക് പൊലീസിന്റെ കൃത്യമായ ഇടപെടൽ നിർണായകമാണെന്ന് മന്ത്രി വ്യക്തമാക്കി.

പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി നിയമങ്ങൾ കർശനമായി നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച സേവനത്തിന് അംഗീകാരം നൽകുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നയത്തിന്റെ ഭാഗമായാണ് ആദരവ്.