അബുദാബി: യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിലെ ട്രാൻസിറ്റ് മേഖലകൾ വഴി മയക്കുമരുന്ന് കടത്താനുള്ള 14 ശ്രമങ്ങൾ സുരക്ഷാ ഏജൻസികൾ പരാജയപ്പെടുത്തി.

രണ്ട് മാസത്തിനുള്ളിൽ നടത്തിയ നടപടികളിലാണ് 300 കിലോഗ്രാമിലധികം മയക്കുമരുന്ന് പിടികൂടിയത്. നാഷണൽ ആന്റി-നാർക്കോട്ടിക്സ് ഏജൻസിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ പോർട്ട് സെക്യൂരിറ്റി വിഭാഗവും സംയുക്തമായാണ് നടപടി നടത്തിയത്.

അന്താരാഷ്ട്ര രഹസ്യാന്വേഷണ സഹകരണം, ആധുനിക പരിശോധനാ സംവിധാനങ്ങൾ, ഡാറ്റാ അനലിറ്റിക്സ് എന്നിവയുടെ സഹായത്തോടെയാണ് കടത്ത് ശ്രമങ്ങൾ കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.