കുവൈത്ത് സിറ്റി: അൽ-ഫർവാനിയ ഗവർണറേറ്റിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 15 തൊഴിലാളികളെ അധികൃതർ പിടികൂടി.
നിയമവിരുദ്ധ താമസം, തൊഴിൽ നിയമലംഘനം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് നടപടി. വിവിധ തൊഴിലാളി താമസകേന്ദ്രങ്ങളിലും ബാച്ചിലർ താമസകേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കി.
താമസരേഖകൾ, തൊഴിൽ അനുമതി, തൊഴിലുടമയുമായുള്ള ബന്ധം, നിയമപരമായ താമസപദവി തുടങ്ങിയവ പരിശോധിച്ചാണ് നടപടി സ്വീകരിച്ചത്.
നിയമലംഘനങ്ങൾ കണ്ടെത്തുന്ന മേഖലകളിൽ തുടർ പരിശോധനകളും ശക്തമാക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.