തിരുവനന്തപുരം :കെഎസ്‌ജെഎ ഒക്ടോബര്‍ 12ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് കോണ്‍ക്ലേവിന്റെ ഏറ്റവും പ്രധാനപ്പെട്ട സെഷനായ മീറ്റ് ദി ഏഷ്യന്‍ ഗെയിംസ് മെഡല്‍ വിന്നേഴ്‌സില്‍ ഷൂട്ടിങ് താരം വിദര്‍ശ കെ. വിനോദ്, ആന്‍സി സോജന്‍, മനു ടി.എസ്., എം.ആര്‍. പൂവമ്മ എന്നിവര്‍ പങ്കെടുക്കും.

അഭിമന താരങ്ങളുമായി കെഎസ്‌ജെഎ അംഗങ്ങളുടെ സംഭാഷണം ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 4.30 വരെ നടക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ കായിക മന്ത്രി ഒ.ജെ. ജനീഷ് പങ്കെടുക്കും. കെഎസ്‌ജെഎയുടെ ആദരം താരങ്ങള്‍ക്ക് സമര്‍പ്പിക്കും.

മൂന്നു സെഷനുകളിലായാണ് കോണ്‍ക്ലേവ്. രാവിലെ 9.30ന് ഉദ്ഘാടനം. 10ന് അദര്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട സെഷന്‍ നടക്കും. 11.30- മുതല്‍ 1 വരെ ഫുട്‌ബോള്‍ സെഷന്‍. ഉച്ചകഴിഞ്ഞ് 2 മുതല്‍ 3.30 വരെ അത്‌ലറ്റിക്‌സ് .