തിരുവനന്തപുരം പ്രസ് ക്ലബിന്റെ 5 മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം. മികച്ച പത്ര റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍, ന്യൂസ് ക്യാമറാമാന്‍, പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍.

കേരളത്തില്‍ എഡിഷനുകളുള്ള പത്രങ്ങളിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള റിപ്പോര്‍ട്ടിനും ഫോട്ടോയ്ക്കുമാണ് മികച്ച റിപ്പോര്‍ട്ടര്‍ക്കും ഫോട്ടോഗ്രാഫര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍. മലയാള ടെലിവിഷന്‍ ചാനലുകളിലോ ചാനലുകളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലോ സംപ്രേഷണം ചെയ്ത വാര്‍ത്തകളാണ് ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍,ക്യാമറാമാന്‍ പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കുന്നത്.പത്ര - ദൃശ്യമാധ്യമങ്ങള്‍ക്ക് പൊതുവായാണ് പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിംഗ് പുരസ്‌കാരം.

2025 ജനുവരി 1 മുതല്‍ 2026 ഓഗസ്റ്റ് 31 വരെ പ്രസിദ്ധീകരിച്ച/സംപ്രേഷണം ചെയ്ത വാര്‍ത്തകളാണ് പരിഗണിക്കുന്നത്.

പെന്‍ഡ്രൈവില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. പത്ര റിപ്പോര്‍ട്ട് / ഫോട്ടോ എന്‍ട്രികളില്‍ പ്രസിദ്ധീകരണ തിയതിയുള്ള പേജ് കൂടി ഉള്‍പ്പെടുത്തണം. സ്ഥാപന മേലധികാരിയുടെ പ്രസിദ്ധീകരണ/സംപ്രേഷണ തിയതി സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് ഒപ്പം ചേര്‍ക്കണം.

ഒരു വിഭാഗത്തില്‍ ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രം.

എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയതി 2026 ഒക്ടോബര്‍ 10.

പുരസ്‌കാരജേതാക്കള്‍ക്ക് 10000 രൂപ വീതവും സാക്ഷ്യപത്രവും ഫലകവും സമ്മാനിക്കും.

വിലാസം : സെക്രട്ടറി, പ്രസ് ക്ലബ് തിരുവനന്തപുരം, പ്രസ് ക്ലബ് റോഡ് ,സ്റ്റാച്യു, തിരുവനന്തപുരം- 695001 ഫോണ്‍ - 0471 2331642, 8301003220