കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസ്സോസിയേഷൻ കുവൈറ്റ് 2025-26 വർഷത്തെ വിദ്യാഭ്യാസ അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അസ്സോസിയേഷൻ അംഗങ്ങളുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകുന്നതിനായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ എല്ലാ വർഷവും അസോസിയേഷൻ നൽകി വരുന്നതാണ്. 2025-26 അധ്യയന വർഷത്തെ 10,12 ക്ലാസ്സുകളിൽ പൊതു പരീക്ഷയിൽ 80% വും അതിൽ കൂടുതലും മാർക്കുകൾ നേടിയ അസ്സോസിയേഷൻ അംഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ അവാർഡുകൾ നൽകി ആദരിക്കുന്നത്. ഇതിനായി അസോസിയേഷൻ അംഗങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് കോപ്പി സഹിതം ഒക്ടോബർ 25നു മുൻപായി അതാത് ഏരിയ പ്രസിഡന്റ്മാർ മുഖേനയോ അസ്സോസിയേഷൻ ഇമെയിലായ kozhikodeassociationkuwait@gmail.com എന്ന വിലാസത്തിലോ അപേക്ഷകൾ അയക്കേണ്ടതാണ്.
അപേക്ഷകർ അസോസിയേഷൻ അംഗത്തിന്റെ ID നമ്പറോ, അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറോ, മൊബൈൽ നമ്പർ മാറിയിട്ടുണ്ടെങ്കിൽ അതും അപേക്ഷയോടൊപ്പം നൽകാൻ ശ്രദ്ധിക്കേണ്ടതാണ്.