ജപ്പാനിലെ കുവൈത്ത് അംബാസഡർ ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗികമായി യോഗ്യതാപത്രം സമർപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കുവൈത്തും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും സൗഹൃദവും മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.