കുവൈത്തിലെയും സൗദി അറേബ്യയിലെയും അഴിമതിവിരുദ്ധ ഏജൻസികളുടെ മേധാവികൾ തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം കൂടുതൽ ശക്തമാക്കുന്നതിനാണ് ചർച്ചയിൽ മുൻഗണന നൽകിയത്. 'കുവൈത്ത് ടൈംസ്' ആണ് ഈ ഔദ്യോഗിക കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.