കുവൈത്ത് സിറ്റി: പ്രായപൂർത്തിയാകാത്തവരുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന പബ്ലിക് അതോറിറ്റി ഫോർ മൈനേഴ്സ് അഫയേഴ്സ് (PAMA) മായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ മൂന്ന് പ്രതികൾക്ക് കുവൈത്ത് അപ്പീൽ കോടതി 10 വർഷം വീതം തടവുശിക്ഷ വിധിച്ചു.
അഭിഭാഷകൻ, ഡോക്ടർ, വ്യവസായി എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചതെന്നാണ് റിപ്പോർട്ട്. മൈനേഴ്സ് അഫയേഴ്സിന്റെ നിയന്ത്രണത്തിലുള്ള സ്വത്തുക്കളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ക്രമക്കേട് ആരോപണം ഉയർന്നത്.
അപ്പീൽ നടപടികൾ പരിഗണിച്ച ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രായപൂർത്തിയാകാത്തവരുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ നിയമാനുസൃത നടപടികളും സാമ്പത്തിക മേൽനോട്ട സംവിധാനങ്ങളും കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് കോടതി നടപടി.