കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ ഗാർഡ് അണ്ടർസെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഹാഷിം അൽ-ബർജാസ് മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
മാധ്യമപ്രവർത്തനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും നാഷണൽ ഗാർഡിന്റെ വിവിധ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൊതുജനങ്ങളിലെത്തിക്കുന്നതിനും ആവശ്യമായ നടപടികൾ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അടിയന്തര സംഭവങ്ങളോടും സാഹചര്യങ്ങളോടും വേഗത്തിൽ പ്രതികരിക്കുന്നതിനായി മാധ്യമ വിഭാഗത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കണമെന്നും നിർദേശിച്ചു. വിവരശേഖരണം, വാർത്താവിനിമയം, മാധ്യമ ഏകോപനം എന്നിവ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.