കുവൈത്ത് സിറ്റി: രാജ്യത്തെ റോഡ് ശൃംഖലയുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് മന്ത്രി ഡോ. നൂറാ അൽ-മുശ്ആൻ നിർദേശം നൽകി. ഫിനൈതീസിൽ നടക്കുന്ന അസ്ഫാൽറ്റ് ഇടുന്ന പ്രവൃത്തികൾ മന്ത്രി നേരിട്ട് സന്ദർശിച്ച് വിലയിരുത്തി.

റോഡ് അറ്റകുറ്റപ്പണികൾ നിർദിഷ്ട സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചും അംഗീകരിച്ച സമയക്രമത്തിനനുസരിച്ചും പൂർത്തിയാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

റോഡുകളുടെ നിലവാരം ഉറപ്പാക്കുന്നതിനൊപ്പം പ്രവൃത്തികൾ അനാവശ്യമായി നീളാതിരിക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും പ്രത്യേക ശ്രദ്ധ നൽകണമെന്ന് മന്ത്രി വ്യക്തമാക്കി.

റോഡ് ശൃംഖലയുടെ പരിപാലനവും അറ്റകുറ്റപ്പണികളും വേഗത്തിലാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് സുരക്ഷിതവും സുഗമവുമായ ഗതാഗത സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.