കുവൈത്ത് സിറ്റി: കുവൈത്തിൽ സൗദി സൂപ്പർ കപ്പ് സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ഒന്നാം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ടൂർണമെന്റുമായി ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളുടെ തയ്യാറെടുപ്പുകളും ഏകോപന സംവിധാനങ്ങളും യോഗം വിശദമായി വിലയിരുത്തി.
സൗദി സൂപ്പർ കപ്പ് മത്സരങ്ങൾ സുഗമമായും മികച്ച നിലവാരത്തിലും നടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചു. സംഘാടനവുമായി ബന്ധപ്പെട്ട് നിലവിലുള്ള തടസ്സങ്ങളും പ്രായോഗിക പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കാനും നിർദേശം നൽകി.
മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിനായി സുരക്ഷാ സംവിധാനങ്ങൾ, ഗതാഗത ക്രമീകരണങ്ങൾ, സേവന സൗകര്യങ്ങൾ, സംഘാടന നടപടികൾ എന്നിവ ഏകോപിപ്പിച്ച് മുന്നോട്ടുപോകാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.