തിരുവനന്തപുരം: സാധാരണ ജനങ്ങളുടെയും അവരുടെ അവകാശങ്ങൾക്കായി പോരാടുന്നവരുടെയും പാർട്ടിയാണ് ശിവസേനയെന്ന് പാർട്ടി ദേശീയ സെക്രട്ടറി ക്യാപ്റ്റൻ അഭിജിത്ത് അഡ് സൂൾ പറഞ്ഞു.
ശിവസേന സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘വന്ദേ നരേന്ദ്രം’ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾ, യുവാക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ പ്രശ്നങ്ങളിൽ പ്രാദേശിക തലത്തിൽ സജീവമായി ഇടപെട്ട് പ്രവർത്തിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പാർട്ടിയിലെ ഓരോ ഭാരവാഹിയും പ്രവർത്തകനും ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലെ അവസാനത്തെ വ്യക്തിയിലേക്ക് വരെ ശിവസേനയുടെ പ്രവർത്തനം എത്തിക്കണമെന്ന പാർട്ടി ദേശീയ അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെയുടെ ആഹ്വാനം നിറവേറ്റുന്നതിനായി ശിവസേന പ്രവർത്തകർ സന്നദ്ധരാകണമെന്നും ക്യാപ്റ്റൻ അഭിജിത്ത് അഡ് സൂൾ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രസേവനത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാകുന്നതിന്റെ ഭാഗമായി, ശിവസേന സംസ്ഥാന കമ്മിറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് സമ്മേളനം സംഘടിപ്പിച്ചത്.
കവടിയാർ ഉദയ്പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ ശിവസേന സംസ്ഥാന അധ്യക്ഷൻ അഡ്വ. പേരൂർക്കട ഹരികുമാർ അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരം മേയർ വി.വി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ശിവസേന ദക്ഷിണ ഭാരത ഓർഗനൈസിംഗ് സെക്രട്ടറി എം.എസ്. ഭുവനചന്ദ്രൻ നിർവഹിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആദരിച്ചു.
- തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സ്പോർട്സ് ഉപകരണങ്ങൾ ഒളിമ്പ്യൻ പത്മിനി തോമസ് വിതരണം ചെയ്തു.
- വീട്ടമ്മമാർക്കുള്ള ഗൃഹോപകരണങ്ങളുടെ വിതരണം പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടർ ഡോ. ഹരീന്ദ്രൻ നായർ നിർവഹിച്ചു.
- കാട്ടാക്കട അഗസ്ത്യാശ്രമത്തിലെ കാടിന്റെ മക്കളായ അന്തേവാസികൾക്കുള്ള സഹായധനം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി രാധാകൃഷ്ണ മേനോൻ നൽകി.
- വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് ആർക്കിടെക്റ്റ് മഹേഷ് വിതരണം ചെയ്തു.
ചെങ്കൽ രാജശേഖരൻ നായർ, ദിനേശ് പണിക്കർ, ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, ശിവജി ജഗന്നാഥൻ, സനൽ സിൽവർ ലൈൻ, പന്മന ആശ്രമം സെക്രട്ടറി എ.ആർ. ഗിരീഷ് കുമാർ, പാർട്ടി സംസ്ഥാന നേതാക്കളായ പള്ളിക്കൽ സുനിൽ, രാധാകൃഷ്ണ മേനോൻ, മോഹൻകുമാർ നായർ, എസ്. ജയശേഖർ, ടി.ആർ. ദേവൻ, ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി, ശാസ്തമംഗലം ഹരി, അനിൽ ദാമോദർ എന്നിവർ പ്രസംഗിച്ചു. കഴക്കൂട്ടം ബിനു ദാസ്, രാമ സുബ്രഹ്മണ്യം, ശശികുമാർ ഭാസി, ശാന്താലയം ശശികുമാർ, ബിജു വഴയില, ഷിബു കാട്ടാക്കട, വയലാർ ഷാജി, ബിനു പരവൂർ, കലേഷ് ആലപ്പുഴ സന്തോഷ് കുമാർ എറണാകുളം, സതീഷ് വാരിക്കാട്ട്, ബോസ് തേൻകുറിശ്ശി, രാജേഷ് കാടാമ്പുഴ, ജയരാജ് കാസർഗോഡ്, അജിത്ത് കോട്ടയം, റെജി കട്ടപ്പന, സി. ആർ ലെനിൻ, രാകേഷ് ചങ്ങനാശേരി, മായൻ പട്ടാഴി എന്നിവർ നേതൃത്വം നൽകി.