കുവൈത്ത് സിറ്റി: സേവനരംഗത്തെ മികവിനും മികച്ച പ്രവർത്തനത്തിനും മേജർ ജനറൽ ഹമദ് മുഹമ്മദ് ഷബ്കോയെ ആദരിച്ചു.
ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിലെ മികവിനും പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായാണ് അദ്ദേഹത്തിന് ഉപഹാരവും പ്രശംസാപത്രവും നൽകി ആദരിച്ചത്.
സുരക്ഷാ മേഖലയിലും പൊതുസേവന രംഗത്തും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം അംഗീകാരങ്ങൾ നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.