കേരള കായിക ദിനത്തിന്റെ ഭാഗമായി കേരള സർവകലാശാല കായികപഠന വകുപ്പ് സംഘടിപ്പിക്കുന്ന ഇന്റർ കോളേജിയറ്റ് സ്പോർട്‌സ് ക്വിസ് 2026 ഒക്ടോബർ 13-ാം തീയതി രാവിലെ 11 മണിക്ക് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ കായിക പഠന വകുപ്പിൽ വച്ച് പ്രാഥമിക ക്വിസ് മത്സരം നടത്തുകയും അതിൽ വിജയിക്കുന്നവരെ യൂണിവേഴ്‌സിറ്റി സെനറ്റ് ചേംബറിൽ അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കുകയും വിജയിക്കുന്ന മത്സരാർത്ഥികൾക്ക് സമ്മാനദാനം നൽകുന്നതുമാണ്.
ഒരു കോളേജിൽ നിന്നും രണ്ടു പേരടങ്ങുന്ന ഒരു ടീമിന് മത്സരിക്കാൻ അർഹതയുണ്ട്. കേരള സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകൾ, കേരള സർവകലാശാല പഠനവകുപ്പുകൾ, യു.ഐ.ടി., യു.ഐ.എം., കെ.യു.സി.ടി.ഇ തുടങ്ങിയവയിലെ വിദ്യാർത്ഥികൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം സർവകലാശാല തുടങ്ങിയവയിലെ നൽകുന്നത്. പങ്കെടുക്കാൻ താല്‌പര്യമുള്ള മത്സരാർത്ഥികൾ കോളേജ് പ്രിൻസിപ്പൾ/അതാതു വകുപ്പു മേധാവിയുടെ കത്തുമായി 9.30 ന് തന്നെ കായിക പഠന വകുപ്പിലെ (യൂണിവേഴ്സിറ്റി സ്റ്റേഡിയം) രജിസ്ട്രേഷൻ കൗണ്ടറിൽ എത്തിച്ചേരേണ്ടതാണ്.