ഇന്ത്യയുടെ 7.8 ശതമാനം ജിഡിപി വളർച്ചാ നിരക്കുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ കേന്ദ്ര സർക്കാരിന് പിന്തുണയുമായി അന്താരാഷ്ട്ര നാണയ നിധിയായ IMF രംഗത്തെത്തി. ഇന്ത്യ പുതുക്കിയ ജിഡിപി കണക്കുകൂട്ടൽ രീതികൾ അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമാണെന്നും ഈ മാറ്റം സ്വാഗതാർഹമായ നടപടിയാണെന്നും IMF വ്യക്തമാക്കി. സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ കൂടുതൽ കൃത്യമാക്കാനുള്ള ഇന്ത്യയുടെ നടപടികളെ IMF പ്രശംസിച്ചു.