കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ വഫ്ര കാർഷിക മേഖലയിൽ മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം പിടിച്ചെടുത്ത് യന്ത്രസഹായത്തോടെ തകർത്തുനശിപ്പിച്ചു.
യുവാവിനെ സെൻട്രൽ ജയിലിലേക്ക് മാറ്റിയതായും വിവരമുണ്ട്. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഡ്രൈവിങ് നിയന്ത്രിക്കുന്നതിനായി നിയമനടപടികൾ ശക്തമാക്കുന്നതും ഇത്തരം സംഭവങ്ങൾ വീണ്ടും ശ്രദ്ധയിൽപ്പെടുത്തുന്നു.