ദോഹ: അണ്ടർ-17 ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഖത്തർ തലസ്ഥാനമായ ദോഹയിൽ തുടക്കമായി. നവംബർ 4 വരെ നീളുന്ന ടൂർണമെന്റിൽ ആകെ 10 ടീമുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ ടീമുകൾക്കൊപ്പം അതിഥി രാജ്യങ്ങളായ ഈജിപ്തും ചൈനയും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.
ടൂർണമെന്റിലെ രണ്ടാം ഗ്രൂപ്പിലാണ് കുവൈത്ത് ഉൾപ്പെട്ടിരിക്കുന്നത്. ഇറാഖ്, യെമൻ, ഈജിപ്ത്, സൗദി അറേബ്യ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഒക്ടോബർ 20-ന് ഈജിപ്തിനെതിരെയാണ് കുവൈത്തിന്റെ ആദ്യ മത്സരം.
മികച്ച മുന്നൊരുക്കങ്ങളോടെയാണ് കുവൈത്ത് കൗമാര ടീം ടൂർണമെന്റിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ടീമിന്റെ ലക്ഷ്യം. ഗൾഫ് മേഖലയിലെ യുവ ഫുട്ബോൾ പ്രതിഭകൾക്ക് കഴിവ് തെളിയിക്കാനുള്ള പ്രധാന വേദി കൂടിയാണ് അണ്ടർ-17 ഗൾഫ് കപ്പ്.