ഡിസംബർ 11ന് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രേം നസീറിന് ആദരമർപ്പിച്ചുകൊണ്ടാണ് ആഘോഷങ്ങളുടെ തുടക്കം. 2027 ഏപ്രിൽ ഏഴിന് അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷങ്ങൾക്ക് പരിസമാപ്തിയാകും. നിയമ‌സഭാ ഹാളിൽ നടന്ന യോ​ഗത്തിൽ സിനിമാ മേഖലയിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ, ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ, കെഎസ്എഫ്ഡിസി ചെയർമാൻ പ്രേംകുമാർ വൈസ് ചെയർമാൻ ആലപ്പി അഷറഫ്,ഫിലിം ക്ഷേമനിധി ബോർഡ് ചെയർമാൻ രഞ്ജിത്ത്‌ എന്നിവരും പങ്കെടുത്തു. പ്രേംനസീർ ഫൗണ്ടേഷൻ്റെ പ്രതിനിധികളായി ചെയർമാൻ ജി സുരേഷ് കുമാർ, ഓർ​ഗനൈസിം​ഗ് സെക്രട്ടറി അൻവർ പള്ളിക്കൽ, ഫിനാൻ‌ഷ്യൽ ട്രസ്റ്റി അബ്ദുൽ നാസർ സെയിൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.