ലണ്ടനിലെ വാടക അപ്പാർട്ട്‌മെന്റിൽ ചൈനീസ് സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ ദീപക് സന്ധുവിന് യുകെ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പണമിടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ശിക്ഷാകാലയളവിൽ കുറഞ്ഞത് 28 വർഷം തടവ് അനുഭവിച്ച ശേഷമേ ഇയാൾക്ക് പരോളിന് അപേക്ഷിക്കാൻ അർഹതയുണ്ടാകൂ എന്ന് കോടതി വ്യക്തമാക്കി.