തിരുവനന്തപുരം:പുതിയ വോട്ടർമാരെ ചേർക്കുന്നതിനും വോട്ടർപട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുമായി കേരളത്തിലുടനീളം പ്രത്യേക യജ്ഞം ആരംഭിച്ചു.
സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലുമായി അർഹരായ ഓരോ വോട്ടറെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള ചീഫ് ഇലക്ടറൽ ഓഫീസറാണ് പ്രത്യേക നടപടിക്ക് തുടക്കം കുറിച്ചത്.
സംസ്ഥാനത്തെ 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ, 140 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ERO), 140 അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (AERO), 3,000 ബൂത്ത് ലെവൽ ഓഫീസർ സൂപ്പർവൈസർമാർ, 30,471 ബൂത്ത് ലെവൽ ഓഫീസർമാർ (BLO) എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
അർഹതയുള്ള ഒരാളും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക യജ്ഞം നടപ്പാക്കുന്നത്.
പുതിയ വോട്ടർമാരെ കണ്ടെത്തുന്നതിനും വോട്ടർപട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായവരെ ചേർക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കും.