കുവൈത്ത് സിറ്റി: കുവൈത്തിലെ മൊബൈൽ ഐഡി (ഹവിയത്തി) ആപ്പ് വഴി ലഭിച്ച വ്യാജ അഭ്യർഥന അംഗീകരിച്ചതിനെത്തുടർന്ന് ലെബനീസ് പ്രവാസിക്ക് ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും നഷ്ടമായി. ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനത്തെ ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

വ്യാജ സ്ഥിരീകരണ അഭ്യർഥനയുടെ യഥാർഥ സ്വഭാവം തിരിച്ചറിയുന്നതിന് മുമ്പ് അത് അംഗീകരിച്ചതോടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടുകയായിരുന്നു. ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നവർ സ്ഥിരീകരണ അഭ്യർഥനകൾ ശ്രദ്ധാപൂർവം പരിശോധിക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവം വ്യക്തമാക്കുന്നത്.

സംശയാസ്പദമായ ലിങ്കുകൾ തുറക്കുന്നതും ബാങ്കിങ് വിവരങ്ങൾ, രഹസ്യവാക്കുകൾ, ഒറ്റത്തവണ പാസ്‌വേഡുകൾ എന്നിവ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും ഒഴിവാക്കണം.