കുവൈത്ത് സിറ്റി: കുവൈത്തിലെ തലസ്ഥാന ഗവർണറേറ്റിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ പരിശോധനയിൽ 232 നിയമലംഘകരെ പിടികൂടി. പരിശോധനയുടെ ഭാഗമായി 454 ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തി.

താമസനിയമങ്ങൾ ഉൾപ്പെടെയുള്ള ചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനും രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായാണ് പരിശോധന നടത്തിയത്. പിടിയിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

താമസരേഖകളും വാഹനരേഖകളും നിയമാനുസൃതമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും പരിശോധന ഓർമിപ്പിക്കുന്നു.